കോഴിക്കോട്: പോലീസുകാരനെ ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് പോലീസ് കണ്ട്രോള് റൂമിലെ സിവില്‍ പോലീസ് ഓഫിസര്‍ കുന്നമംഗലം പിലാശേരി കളരിക്കണ്ടി കണയം പറമ്പത്ത് ഷജുല്‍ (38) ആണ് മരിച്ചത്.
ഇന്നലെ പുലര്‍ച്ചെയാണ് വെള്ളയില്‍ റെയില്‍വേ സ്റ്റേഷന് പരിസരത്തെ റെയില്‍വേ പാളത്തിലാണ് ഷജുല്‍ ട്രെയിന്‍ തട്ടി മരിച്ചത്. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ഭാര്യ: നിഖില. പിതാവ്: കെ.പി. സുരേന്ദ്രനാഥ്.